ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി

Posted on: January 31, 2016 6:25 pm | Last updated: February 1, 2016 at 9:58 am
SHARE

rainaസിഡ്‌നി: അവസാന പന്ത് വരെ ആവേശം മുറ്റി നിന്ന് മൂന്നാം ട്വന്റി-ട്വന്റി പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര തൂത്തുവാരി. ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് വിജയലക്ഷ്യം മറികടന്നത്. സുരേഷ് റെയ്‌നയും (15), യുവരാജ് സിംഗുമാണ് (49) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കായി രോഹിത് ശര്‍മ്മ (52), ശിഖര്‍ ധവാന്‍ (26), വിരാട് കോഹ്‌ലി (50) എന്നിവര്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. ഓപണറായി ഇറങ്ങിയ ഷെയ്ന്‍ വാട്‌സണ്‍ സെഞ്ച്വറി നേടി. 71 പന്തില്‍ 124 റണ്‍സാണ് വാട്‌സണ്‍ നേടിയത്. വാട്‌സണ്‍ മാത്രമാണ് ഓസീസ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 10 ഫോറും നാല് സിക്‌സറും അടങ്ങുന്നതാണ് വാട്‌സന്റെ ഇന്നിംഗ്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here