കല്ലാച്ചിയില്‍ ശുചീകരണ പ്രവൃത്തി ആരംഭിച്ചു

Posted on: January 30, 2016 2:18 pm | Last updated: January 30, 2016 at 2:18 pm
SHARE

നാദാപുരം: മഴക്കാലത്ത് മലിനജലം കെട്ടിക്കിടക്കുന്ന കല്ലാച്ചി മാര്‍ക്കറ്റ് പരിസരത്തെ ശുചീകരണ പ്രവൃത്തി ആരംഭിച്ചു. മഴക്കാലത്ത് അഴുക്കുചാല്‍ നിറഞ്ഞ് മെയിന്‍ റോഡില്‍ വെളളക്കെട്ടുണ്ടാകുന്നത് പതിവായതിനാല്‍ മാര്‍ക്കറ്റ് പരിസരത്തെ അനധികൃത കെട്ടിടങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ പൊളിച്ച് മാറ്റിയിരുന്നു. തുടര്‍ന്നാണ് അഴുക്ക് ചാല്‍ ശുചീകരണ പ്രവൃത്തി ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കണ്‍വീനറായി ഉപസമിതി രൂപവത്കരിച്ച്, ഇവരുടെ മേല്‍ നോട്ടത്തിലാണ് പ്രവൃത്തി തുടങ്ങിയത്. ശുചീകരണ പ്രവൃത്തി വിലയിരുത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉപ സമിതി അംഗങ്ങള്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. സി വി കുഞ്ഞികൃഷ്ണന്‍, എം പി സൂപ്പി, വി വി മുഹമ്മദലി, പി കെ കൃഷ്ണന്‍, സി കെ നാസര്‍, അഡ്വ കെ എം രഘുനാഥ്, അസി.എന്‍ജിനീയര്‍ മനുമോഹന്‍, അസി. സെക്രട്ടറി രജുലാല്‍, സതീഷ്‌കുമാര്‍, ഓവര്‍സിയര്‍ ഗിരീഷ് സന്നിഹിതരായി.

 

LEAVE A REPLY

Please enter your comment!
Please enter your name here