യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിന് മറുപടിയുമായി വിജിലന്‍സ് ജഡ്ജി

Posted on: January 29, 2016 2:43 pm | Last updated: January 29, 2016 at 2:43 pm
SHARE

court roomതൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസിന്റെ ശവപ്പെട്ടി പ്രതിഷേധത്തിനെതിരെ മറുപടിയുമായി വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസന്‍. ഇന്ന് പുനര്‍ജന്മം എടുത്ത് വന്നതല്ലെന്നും ഇന്നലത്തെ ആള്‍ തന്നെയാണെന്നും ജഡ്ജി എസ് എസ് വാസന്‍ പറഞ്ഞു. മരിച്ച് കഴിഞ്ഞാല്‍ മാവിന്‍ മുട്ടി വച്ച് കത്തിക്കുന്നതാണ് ഇഷ്ടമെന്നും ഫ്രീസറില്‍ കിടത്തരുതെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് ജഡ്ജി വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസിന്റെ ശവപ്പെട്ടി പ്രതിഷേധത്തിനെതിരെ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസന്‍. ഇന്ന് പുനര്‍ജന്മം എടുത്ത് വന്നതല്ലെന്നും ഇന്നലത്തെ ആള്‍ തന്നെയാണെന്നും ജഡ്ജി എസ് എസ് വാസന്&്വംഷ; പറഞ്ഞു. മരിച്ച് കഴിഞ്ഞാല്‍ മാവിന്‍ മുട്ടി വച്ച് കത്തിക്കുന്നതാണ് ഇഷ്ടമെന്നും ഫ്രീസറില്‍ കിടത്തരുതെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് ജഡ്ജി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ വിധി പ്രസ്താവിച്ച തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ രംഗത്തുവന്നിരുന്നു. ജഡ്ജി വാസന്‍ സൂര്യനെല്ലി കേസിലെ പ്രതിയായ ധര്‍മ്മരാജന്റെ അനുജനാണെന്ന് തൃശ്ശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ പറഞ്ഞു. ധര്‍മ്മരാജനെ അറസ്റ്റ് ചെയ്ത യു.ഡി.എഫ് സര്‍ക്കാരിനോട് വാസന്‍ പ്രതികാരം തീര്‍ക്കുകയാണെന്നും ഡാനിയേല്‍ ആരോപിച്ചിരുന്നു. എ.കെ.ജി സെന്ററിലെ തൂപ്പുകാരനെപ്പോലെയാണ് വിജിലന്‍സ് കോടതി ജഡ്ജി പെരുമാറുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയും ആരോപിച്ചിരുന്നു. വിജിലന്‍സ് ജഡ്ജിയുടെ വിധികള്‍ ഹൈക്കോടതി ജഡ്ജിമാര്‍ പരിശോധിക്കണമെന്നും വി.എസ് ജോയി ആവശ്യപ്പെട്ടു.കെ.പി.സി.സി അംഗം ടി. സിദ്ധിഖും ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.