Connect with us

Gulf

മയക്കു ഗുളിക വില്‍പ്പന: നാല് ലക്ഷം റിയാല്‍ പിഴ

Published

|

Last Updated

ദോഹ: മയക്കുമരുന്ന് ഗുളികകള്‍ കൈവശം വെക്കുകയും വില്‍ക്കുകയും ചെയ്തതിന് യുവാവിന് മൂന്ന് വര്‍ഷത്തെ ജയിലും നാല് ലക്ഷം ഖത്വര്‍ റിയാല്‍ പിഴയും ദോഹ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു.
നിരോധിത ഫിനിതെലിന്‍ ഗുളികകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉപഭോക്താവ് എന്ന വ്യാജേന ഡ്രഗ് പ്രിവന്‍ഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്‍ ഇയാളെ സമീപിക്കുകയായിരുന്നു. അല്‍ മുര്‍റ പ്രദേശത്ത് വെച്ച് 2000 റിയാലിന് 20 ഗുളിക കൈമാറുമ്പോള്‍ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
രക്തപരിശോധനയില്‍ ഇയാള്‍ ഗുളിക ഉപയോഗിച്ചതായി കണ്ടെത്തി.

---- facebook comment plugin here -----

Latest