മുഖ്യമന്ത്രി ഇന്നു തന്നെ രാജിവെക്കണമെന്ന് കോടിയേരി

Posted on: January 27, 2016 3:38 pm | Last updated: January 28, 2016 at 8:30 am

KODIYERI2തിരുവനന്തപുരം: സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയ്ക്ക് കോഴ നല്‍കിയെന്ന് സോളാര്‍ കമ്മീഷനു മുന്നില്‍ സരിത വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇന്നു തന്നെ രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോടിയേരി പറഞ്ഞു.

സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആര്യാടനും മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് സുനില്‍ കുമാര്‍ വിജിലന്‍സിന് കത്തയച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.