നടി കല്‍പനയുടെ വിയോഗം: കലാസാംസ്‌കാരിക വേദി അനുശോചിച്ചു

Posted on: January 26, 2016 6:35 pm | Last updated: January 26, 2016 at 6:35 pm
SHARE

KALPANA2റിയാദ്: അഭ്രപാളിയില്‍ ചിരിച്ചു ചിരിപ്പിച്ചു മണ്ണ് കപ്പിക്കുന്ന നടന്‍മാരെകൊണ്ട് അനുഗ്രഹീതമായ മലയാള സിനിമയില്‍ അവരോട് പിടിച്ചുനില്‍ക്കാന്‍ ഹാസ്യത്തിന്റെ പെണ്‍വാക്കായി തിളങ്ങിയ അനുഗ്രഹീത നടിയായിരുന്നു കല്‍്പ്പനയെന്ന് സാരംഗി കലാ സാംസ്‌ക്കാരിക വേദി അനുശോചിച്ചു.

മൂന്നു പതിറ്റാണ്ടുകാലമായി പകരം വയ്ക്കാനില്ലാത്ത കഥാപാത്രങ്ങളുമായി സിനിമാലോകത്ത് കല്‍പ്പന നിറഞ്ഞുനിന്നിരുന്നു. മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയ കല്‍പ്പന ദേശീയതലത്തില്‍ വരെ നിറഞ്ഞുനില്‍ക്കുകയും മലയാളത്തിന്റെ ചിരിവസന്തം ഒരു വേദനയായി മലയാളി മനസ്സില്‍ നിലനില്‍ക്കുമെന്നും സാരംഗി റിയാദ് പ്രസിഡന്റ് മാളമോഹിയുധീന്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here