മന്ത്രി കെ ബാബു എത്രയുംവേഗം രാജിവെക്കണമെന്ന് വിഎസ്

കെ ബാബുവിനെതിരായ പരാമര്‍ശം അതീവ ഗൗരവതരമെന്ന് സുധീരന്‍.
Posted on: January 23, 2016 2:07 pm | Last updated: January 23, 2016 at 3:56 pm
SHARE

VSതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ മന്ത്രി കെ.ബാബു എത്രയുംവേഗം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്നാണു ബാബു നേരത്തെ പറഞ്ഞിരുന്നത്. മുമ്പുപറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ബാബു രാജിവയ്ക്കാന്‍ തയ്യാറാകണമെന്ന് വി.എസ് ആവശ്യപ്പെട്ടു. കേസ് ശരിയായി അന്വേഷിച്ചാല്‍ ബാബുവിന്റെ ഗതിതന്നെയാകും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോടതിയുടെ വിമര്‍ശനം നേരെ ചെന്നു തറയ്ക്കുന്നതു ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചത്താണെന്നും വിഎസ് പറഞ്ഞു.
അതേസമയം കെ ബാബുവിനെതിരായ കോടതി പരാമര്‍ശം അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു.മറ്റുളഅളവരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനെകണ്ട് മന്ത്രി കെ ബാബു രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here