ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

Posted on: January 22, 2016 7:06 pm | Last updated: January 22, 2016 at 7:06 pm
SHARE

share marketമുംബൈ: നഷ്ടങ്ങളുടെ ദിനങ്ങള്‍ക്കൊടുവില്‍ വാരാന്ത്യത്തില്‍ ഓഹരി വിപണികള്‍ നേട്ടത്തിലെത്തി. സെന്‍സെക്‌സ് 473.45 പോയിന്റ് നേട്ടത്തില്‍ 24435.66ലും നിഫ്റ്റി 145.65 പോയിന്റ് ഉയര്‍ന്ന് 7422.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഒരൊറ്റദിവസം ഇത്രയും നേട്ടമുണ്ടാകുന്നത് ഇതാദ്യമായാണ്. ആഗോള വിപണികളില്‍ നിന്നുള്ള സൂചനകളാണ് വിപണിക്ക് കരുത്തേകിയത്. 2051 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 607 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.