എസ് വൈ എസ് വയനാട് ജില്ലാ സാരഥികള്‍

Posted on: January 22, 2016 5:36 am | Last updated: January 22, 2016 at 12:37 am

കല്‍പ്പറ്റ: എസ് വൈ എസ് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: കെ എസ് മുഹമ്മദ് സഖാഫി(പ്രസി), ഉമര്‍ സഖാഫി കല്ലിയോട്, മുഹമ്മദലി സഖാഫി പുറ്റാട്, ഇ പി അബ്ദുല്ല സഖാഫി, സുലൈമാന്‍ സഅദി വെള്ളമുണ്ട (വൈസ്.പ്രസി), പി സി അബൂശദ്ദാദ്(ജനറല്‍ സെക്ര), എസ് അബ്ദുല്ല, നാസര്‍ മാസ്റ്റര്‍ തരുവണ, അസീസ് ചിറക്കമ്പം, ലത്തീഫ് കാക്കവയല്‍. യു കെ എം അശ്്‌റഫ് കാമില്‍ സഖാഫി (ഫിനാന്‍സ് സെക്ര). സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹാ തങ്ങള്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എസ് ശറഫുദ്ദീന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇബ്രാഹീം സഖാഫി കുമ്മോളി ആദര്‍ശ പ്രഭാഷണവും, സമസ്ത ജില്ലാ അധ്യക്ഷന്‍ പി ഹസന്‍ മുസ്‌ലിയാര്‍ അനുമോദന പ്രഭാഷണവും നടത്തി. കെ ഒ അഹമ്മദ് കുട്ടി ബാഖവി, ഹംസ അഹ്‌സനി ഓടപ്പള്ളം, കെ കെ മുഹമ്മദലി ഫൈസി, അലവി സഅദി റിപ്പണ്‍, ശമീര്‍ ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി, പി ഉസ്മാന്‍ മുസ്്‌ലിയാര്‍, നാസര്‍ മാസ്റ്റര്‍, എസ് അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.