ഇരുപത് വര്‍ഷമായി ജയകുമാര്‍ മാഷ്

Posted on: January 21, 2016 5:45 am | Last updated: January 20, 2016 at 11:46 pm

തിരുവനന്തപുരം: കോട്ടയം കലോത്സവത്തില്‍ ഓട്ടംതുള്ളല്‍ വേദിക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മാധ്യമങ്ങളുടെ ശ്രദ്ധ നേടിയ എല്‍ കെ ജി പയ്യനെ ആരും അത്രവേഗം മറക്കാനിടയില്ല. 20 വര്‍ഷമായി കലോത്സവ വേദിയിലെ നിറ സാന്നിധ്യമായ ജയകുമാര്‍ മാഷിന്റെ മകന്‍ ശബരിനാഥ് എന്ന കൊച്ചുമിടുക്കനായിരുന്നു അത്. കലാകുടുംബമായി വളര്‍ന്ന ജയകുമാര്‍ മാഷിന്റെ കുടുംബത്തിലെ പുതിയ തലമുറക്കാരന്‍ ശബരിയുടെ ഓട്ടം തുള്ളല്‍ അരങ്ങേറ്റം എല്‍ കെ ജിയില്‍ പഠിക്കുമ്പോഴായിരുന്നു.
കുറിച്ചിത്താനം ജയകുമാര്‍ എന്ന ഓട്ടന്‍തുള്ളല്‍ കലാകാരന്‍ നിരവധി ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കിന്ന് ഗുരുവാണ്. ഇത്തവണ അഞ്ചു ജില്ലകളില്‍ നിന്നുള്ള ശിഷ്യരുമായാണ് കലോത്സവത്തിനെത്തിയിരിക്കുന്നത്. ജയകുമാര്‍ മാഷിന്റെ ഒമ്പത് കുട്ടികളാണ് ഇത്തവണ കലോത്സവ വേദിയില്‍ തകര്‍ത്താടുന്നത്. ആദ്യ വര്‍ഷങ്ങളില്‍ മത്സരാര്‍ഥിയുടെ വേഷത്തിലായിരുെന്നങ്കില്‍ ഇപ്പോള്‍ ഗുരുവിലേക്ക് വേഷപ്പകര്‍ച്ച നടത്തിയ സന്തോഷം അദ്ദേഹത്തിനുണ്ട്. അച്ഛനും അമ്മയും ഒപ്പം വരുന്നതിലും കുട്ടികള്‍ക്കിഷ്ടം മാഷിനെത്തെന്നയാണ്.