മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പുന:സംഘടിപ്പിച്ചു

Posted on: January 19, 2016 8:03 pm | Last updated: January 19, 2016 at 8:03 pm
SHARE
markaz law college
മുഹമ്മദ് ദിഷാല്‍ (യു.യു.സി), ഹുബൈല്‍ ആര്യത്തറ (ചെയര്‍മാന്‍)മുശ്താഖ് നൂറാനി (ജന.സെക്രട്ടറി)

കുന്നമംഗലം: മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. 2016-17 വര്‍ഷത്തേക്കുള്ള കമ്മിറ്റിയാണ് നിലവില്‍ വന്നത്. ഭാരവാഹികളായി ഹുബൈല്‍ ആര്യത്തറ(ചെയര്‍മാന്‍), മുശ്താഖ് നൂറാനി(ജന.സെക്രട്ടറി), ശഫ്‌ന കെ.പി(വൈസ് ചെയര്‍മാന്‍), നംറ.വി(ജോ.സെക്രട്ടറി), മുഹമ്മദ് ദിഷാല്‍ പി.വി(യു.യു.സി), മുഹമ്മദ് തഹ്‌സീം(ജന.ക്യാപ്റ്റന്‍),സച്ചിന്‍ വി. ദിനേഷ്(മാഗസിന്‍ എഡിറ്റര്‍), സിബിന്‍ കെ.പി, അമൃത എം(സബ് എഡിറ്റേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.
ചടങ്ങ് പ്രിന്‍സിപ്പല്‍ പ്രൊഫ.പി.എസ് ഗോപി ഉദ്ഘാടനം ചെയ്തു. സമദ് പുലിക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ.അബ്ദുല്‍ റഊഫ്, അഡ്വ. ബിന്ദു, അഡ്വ.ശരീഫ്, അഡ്വ. ആശിഖ് മുംതാസ് സംബന്ധിച്ചു.