പ്രേം നസീര്‍ അനുസ്മരണം

Posted on: January 19, 2016 7:38 pm | Last updated: January 19, 2016 at 7:38 pm
prem-nazir-in-parvathy
പ്രേം നസീര്‍

ദോഹ: കരീഷ്മാ ആര്‍ട്‌സ് അസോസിയേഷന്‍ പ്രേം നസീര്‍ അനുസ്മരണം സംഘടിപ്പിച്ചു. നടന്‍ മോഹന്‍ അയിരൂര്‍ അധ്യക്ഷത വഹിച്ചു. പ്രേം നസീര്‍ അനുസ്മരണ പ്രബന്ധന രചനാ മത്സരത്തില്‍ ഗിരീഷ്‌കുമാര്‍ ശ്രീലകം, അജീഷ് ശ്രീധരന്‍ എന്നിവര്‍ വിജയികളായി. ഇരുവരും വേദിയില്‍ പ്രബന്ധം വായിച്ചു. മുഖ്യാതിഥി സീരിയല്‍ നടന്‍ ശരത് ഹരിദാസ് വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. കെ കെ സുധാകരന്‍ ആമുഖപ്രഭാഷണം നടത്തി. കെ എം വര്‍ഗീസ്, പ്രദീപ് മേനോന്‍, ബീജ വി സി, പൊടിയന്‍ മോളി പോളി, മുഹമ്മദലി കൊയിലാണ്ടി സംസാരിച്ചു.