Connect with us

Gulf

ശൈഖ് ഹംദാന്‍ ഓഫീസിന് രാജ്യാന്തര അംഗീകാരം

Published

|

Last Updated

ദുബൈ: ഇന്നൊവേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം സര്‍ട്ടിഫികറ്റ് നേടുന്ന ലോകത്തെ ആദ്യ സ്ഥാപനമായി ശൈഖ് ഹംദാന്‍ ഓഫീസ് മാറി.
അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ യു എ ഇ ലോകത്തിലെ ഏറ്റവും നൂതന രാജ്യങ്ങളില്‍ ഒന്നാവണം എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഓഫീസ്, ലോയ്ഡ് റജിസ്റ്റര്‍ എന്ന ബ്രിട്ടീഷ് ഏജന്‍സി നല്‍കുന്ന ഇന്നൊവേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം CEN/TS 16555 യൂറോപ്യന്‍ സ്‌പെസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ദുബൈ കിരീടാവകാശിയുടെ കാര്യാലയമാണ് സ്ഥാപനങ്ങളുടെ നവീകരണ പ്രക്രിയയെ ഒരു സംയോജിത മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ത്വരിതപ്പെടുത്തുന്ന ഈ യൂറോപ്യന്‍ സ്‌പെസിഫിക്കേഷന്‍ ലഭിക്കുന്ന ലോകത്തെ ആദ്യത്തെ സ്ഥാപനം എന്നത് ശ്രദ്ധേയമാണ്. നവീകരണത്തിന്റെ പാതയില്‍ മുന്നേ നടക്കുക എന്ന ശൈഖ് ഹംദാന്റെ പ്രതീക്ഷകളെ സഫലമാക്കുന്നതായി ഈ ആഗോള നേട്ടം.
“ഞാനും എന്റെ ജനതയും ഒന്നാം സ്ഥാനം ഇഷ്ടപ്പെടുന്നു” എന്ന ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ സന്ദേശത്തെ അന്വര്‍ഥമാക്കി കൊണ്ടാണ് നേട്ടങ്ങളുടെ പട്ടികയിലേക്ക് ഞങ്ങള്‍ ഈ സുവര്‍ണനേട്ടം കൂടി ചേര്‍ത്ത് വെച്ചത്.
ഈ വര്‍ഷത്തിലും വരാനിരിക്കുന്ന വര്‍ഷങ്ങളിലും കൂടുതല്‍ ലോകോത്തര നേട്ടങ്ങള്‍ കൊയ്യാന്‍ ഈ തിളക്കമാര്‍ന്ന വിജയം ഞങ്ങളുടെ ടീമിന് പ്രചോദനമേകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്” കിരീടാവകാശിയുടെ കാര്യാലയത്തിന്റെ ജനറല്‍ ഡയറക്ടര്‍ സൈഫ് മര്‍ഖാന്‍ അല്‍ കത്ബി പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും നേതൃത്വപരമായ പങ്കു വഹിക്കുന്നവര്‍ക്കും ഏറ്റവും കാര്യക്ഷമമായി അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനും നൂതനമായ ആശയങ്ങള്‍ കണ്ടെത്തുവാനും പ്രയോഗത്തില്‍ വരുത്തുവാനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഞങ്ങള്‍ ഒരു വീഴ്ചയും വരുത്തുകയില്ല, അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കഠിനാധ്വാനം ചെയ്ത എല്ലാ ജീവനക്കാരെയും പദ്ധതി വിജയിപ്പിക്കുന്നതില്‍ പങ്ക് വഹിച്ചവരെയും അല്‍കെത്ബി പ്രത്യേകം അഭിനന്ദിച്ചു.

Latest