കാലിക്കറ്റ് ക്യാമ്പസില്‍ സ്ത്രീ സുരക്ഷക്കായി ബോധവത്കരണം തുടങ്ങുന്നു

Posted on: January 16, 2016 5:30 am | Last updated: January 16, 2016 at 12:31 am

calicut universityതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ സ്ത്രീ സുരക്ഷയൊരുക്കുന്നതിന്റെ മുന്നോടിയായി ബോധവത്കരണ പരിപാടികള്‍ നടപ്പാക്കുന്നു. വിവിധ പഠനവിഭാഗം മേധാവികളുടെ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കേ പ്രവര്‍ത്തനങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ.ടി അബ്ദുല്‍ മജീദ് എന്നിവരുടെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഈ മാസം 22ന് ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ച്ചയായി ചെയ്യേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബോധവത്കരണ പരിപാടികള്‍ നടപ്പാക്കുന്നത്.