പിഐഎ ഓഫീസ് ആക്രമണം: ഹിന്ദുസേന തലവന്‍ അറസ്റ്റില്‍

Posted on: January 15, 2016 7:24 pm | Last updated: January 15, 2016 at 7:24 pm
SHARE
വിഷ്ണു ഗുപ്ത
വിഷ്ണു ഗുപ്ത

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസിനു നേരേയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദുസേന നേതാവ് അറസ്റ്റില്‍. ഹിന്ദുസേന തലവന്‍ വിഷ്ണു ഗുപ്തയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൊണാട്ട് പ്ലേസിലെ ബരാക്ബ റോഡിലെ ഓഫീനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.

നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരാള്‍ പോലീസ് പിടിയിലായി. ഹിന്ദുസേന പ്രവര്‍ത്തകന്‍ അമിത് (24) ആണു പിടിയിലായത്. പിഐഎ ഓഫീസിലെ ജീവനക്കാര്‍ക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ അക്രമികള്‍ ഓഫീസ് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് അക്രമികള്‍ അഴിഞ്ഞാടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here