എസ് വൈ എസ് ചളവറ സര്‍ക്കിള്‍ സാന്ത്വന കേന്ദ്രം ഉദ്ഘാടനം 24ന്

Posted on: January 15, 2016 10:38 am | Last updated: January 15, 2016 at 10:38 am
SHARE

ചെര്‍പ്പുളശേരി: എസ് വൈ എസ് ചളവറ സര്‍ക്കിള്‍ കമ്മിറ്റി ചളവറ സെന്ററില്‍ തുടങ്ങുന്ന സാന്ത്വന കേന്ദ്രം ഉദ്ഘാടനം ഈ മാസം 24ന് വൈകീട്ട് ആറിന് ചളവറ യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും സഹായകമാകുന്ന സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും റിലീഫ് വിതരണവും നടക്കും.
രോഗികള്‍ക്ക് ആവശ്യമാകുന്ന വീല്‍ചെയര്‍, വാക്കിംഗ് സ്റ്റിക്ക്, എയര്‍ബെഡ്, വാട്ടര്‍ ബെഡ് മുതലായവയും പ്രഷര്‍, ഷുഗര്‍ പരിശോധിക്കാനുള്ള സൗകര്യവും സൗജന്യമായി സാന്ത്വന കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കും. ചളവറ ജംഗ്ഷനില്‍ സാന്ത്വനകേന്ദ്രത്തിന്റെ ഉദ്ഘാടനം എം ഹംസ എം എല്‍ എ നിര്‍വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസി. ബാപ്പു മുസ്‌ലിയാര്‍ ചളവറ അധ്യക്ഷതവഹിക്കും. എസ് വൈ എസ് സംസ്ഥാന വെല്‍ഫെയര്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.
എസ് വൈ എസ് ജില്ലാ പ്രസി. എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം സുധാകരന്‍ മാസ്റ്റര്‍, ഡി സി സി നിര്‍വാഹക സമിതിയംഗം വി കെ ശ്രീകണ്ഠന്‍, മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്ര. കെ കെ എ അസീസ്, എസ് വൈ എസ് സോണ്‍ പ്രസി. ഇബ്‌റാഹിം സഖാഫി മോളൂര്‍ പ്രസംഗിക്കും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഗോവിന്ദരാജ മാസ്റ്ററെ ചടങ്ങില്‍ ആദരിക്കും. ചളവറ പഞ്ചായത്ത് വൈ. പ്രസി. ഉണ്ണികൃഷ്ണന്‍, മെമ്പര്‍മാരായ സന്തോഷ്‌കുമാര്‍, അബ്ദുര്‍റഹ്മാന്‍, എസ് എസ് എഫ് ജില്ലാ ജന. സെക്ര. സൈതലവി പൂതക്കാട്, എസ് വൈ എസ് ജില്ലാ സെക്ര. സഈദ് കൈപ്പുറം, ഉമര്‍ സഖാഫി മേലാറ്റൂര്‍, ഹംസക്കോയ ബാഖവി കടലുണ്ടി, എസ് വൈ എസ് സോണ്‍ ജന. സെക്ര. ഉമര്‍ സഖാഫി വീരമംഗലം, റഫീഖ് സഖാഫി പാണ്ടമംഗലം, മുജീബ് സഖാഫി അരിയൂര്‍, മൊയ്തു ഹാജി ഉങ്ങുംതറ, റഫീഖ് കയിലിയാട്, അബ്ദുര്‍റസാഖ് കയിലിയാട്, ഹാഫിസ് ബശീര്‍, നജീബ് നിസാമി, ജലീല്‍ അഹ്‌സനി. മുഹമ്മദാലി ഹാജി മുണ്ടക്കോട്ടുകുര്‍ശി, ശനൂപ് ചളവറ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here