Connect with us

Malappuram

ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം സമാപിച്ചു

Published

|

Last Updated

പാണ്ടിക്കാട്: ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. എം ബി ഫൈസല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല നവാസ്, വി ടി സോഫിയ, ടി കെ സുല്‍ഫിക്കറലി എന്നിവര്‍ സംസാരിച്ചു.
പി കെ മുബഷിര്‍ സ്വാഗതവും ജസീര്‍ നന്ദിയും പറഞ്ഞു. ബുധാനാഴ്ച ആരംഭിച്ച പൊതു ചര്‍ച്ച വ്യാഴാഴ്ച രാവിലെയും തുടര്‍ന്നു. 17 ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നായി 20 പുരുഷന്‍മാരും എട്ട് വനിതകളും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവര്‍ത്തനറിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല നവാസും സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജും മറുപടി പറഞ്ഞു. ടി കെ സുല്‍ഫീക്കറലി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എം എല്‍ എ, കേന്ദ്ര കമ്മിറ്റിയംഗം പി എ മുഹമ്മദ് റിയാസ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി പി റജീന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ടി സോഫിയ, എസ് ഗിരീഷ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും നടന്നു.

Latest