മാനനഷ്ട കേസ്: കരുണാനിധി 18ന് കോടതിയില്‍ ഹാജരാകും

Posted on: January 15, 2016 5:51 am | Last updated: January 14, 2016 at 11:52 pm
SHARE

Karunanidhiചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ മേധാവിയുമായ ജയലളിത കൊടുത്ത ക്രിമിനല്‍ മാനനഷ്ട കേസില്‍ ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധി അടുത്ത 18ന് ചെന്നൈ കോടതിയില്‍ ഹാജരാകും. തനിക്ക് അപമാനകരമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിനാണ് കരുണാനിധിക്കും ‘ആനന്ദ വികടന്റെ’ പത്രാധിപര്‍ക്കുമെതിരെ ജയലളിത കഴിഞ്ഞ വര്‍ഷം കേസ് ഫയല്‍ ചെയ്യത്. ഡി എം കെയുടെ മുഖപത്രമായ ‘മുരശൊലി’യില്‍ നവംബര്‍ 21നാണ് ലേഖനം പ്രസിദ്ധീകരിച്ചത്. നാല് വര്‍ഷക്കാലത്തെ എ ഐ എ ഡി എം കെ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വിലകുറച്ച് ഹാസ്യാത്മകമായി വിവരിക്കുന്നതായിരുന്നു ലേഖനം. ‘മന്ത്രി- തന്ത്രി’ എന്ന തലക്കെട്ടില്‍ വന്ന ലേഖനം മുഖ്യമന്ത്രിയുടെ സത്കീര്‍ത്തി ദുഷിപ്പിക്കുന്നതാണെന്നായിരുന്നു ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here