മൂന്ന് ദിര്‍ഹമിന് ഡാറ്റാപ്ലാന്‍

Posted on: January 13, 2016 10:58 pm | Last updated: January 13, 2016 at 10:58 pm
SHARE

duദുബൈ: ഡുവിന്റെ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മൂന്ന് ദിര്‍ഹമിന് പ്രതിദിന അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍. ബ്രൗസിങ്, സോഷ്യല്‍ മീഡിയ, വീഡിയോ കാണുന്നതിനുമൊക്കെ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ സാധിക്കും.
ജനവരി എട്ടിന് തുടങ്ങിയ പ്ലാന്‍ ചുരുങ്ങിയ ദിവസങ്ങളിലേക്കായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യക്തിഗത പോസ്റ്റ് പെയ്ഡ് വരിക്കാര്‍, ബിസിനസ് പോസ്റ്റ് പെയ്ഡ് വരിക്കാര്‍ തുടങ്ങിയവര്‍ക്കും അലോ, ‘പേ ആസ് യു ഗോ’ വരിക്കാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. *135*244# എന്ന് ഡയല്‍ ചെയ്താല്‍ ‘പേ ആസ് യു ഗോ’ അലോ വരിക്കാര്‍ക്ക് ‘മോര്‍ ക്രെഡിറ്റ് ബാലന്‍സി’ല്‍ നിന്ന് പ്രതിദിന ഡാറ്റാ പാക്ക് ലഭ്യമാകും. വ്യക്തിഗത, ബിസിനസ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റാ പാക്കേജ് കഴിയുന്നപക്ഷം അവര്‍ക്കും പ്രതിദിന ഡാറ്റാ പാക്കേജിനായി അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here