പ്രവാചകന്റെ പ്രകാശം ആദ്യം ഇറങ്ങിയത് ഇന്ത്യയില്‍: മുഹമ്മദ് മശ്ഹര്‍

Posted on: January 10, 2016 8:15 pm | Last updated: January 10, 2016 at 11:40 pm

MASHHAR NEWകോഴിക്കോട്: പ്രവാചകന്റെ പ്രകാശം ആദ്യം ഇറങ്ങിയത് ഇന്ത്യയിലെന്ന് തുര്‍ക്കിയില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് മശ്ഹര്‍. ലോകത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ടത് പ്രവാചകന്റെ പ്രകാശമാണ്. ആദം നബിയിലൂടെയാണ് ആ പ്രകാശത്തെ അല്ലാഹു ഭൂമിയിലേക്ക് ഇറക്കിയത്. ആദം നബി ആദ്യമായി കാലുകുത്തിയത് ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ പ്രവാചകന്റെ പ്രകാശം ആദ്യം ഇറങ്ങിയത് ഇന്ത്യയിലാണെന്ന് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.