Connect with us

National

കാശ്മീര്‍ താഴ്‌വരയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

Published

|

Last Updated

ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് കാശ്മീരിനെ നടുക്കിയത്. വെള്ളിയാഴ്ച ഉച്ചക്ക് 2.38നായിരുന്നു ഭൂചലനം. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ ഭൗമകേന്ദം അറിയിച്ചു. ഭൂചനലനത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.

Latest