ടി പി വധം: സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

Posted on: January 7, 2016 2:19 pm | Last updated: January 7, 2016 at 2:19 pm
SHARE

oommen-chandy.jpg.image.784.410കോഴിക്കോട്: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമയുടെ ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കും. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.