ജനരക്ഷാ യാത്ര എട്ടിന് കോഴിക്കോട്ടെത്തും

Posted on: January 7, 2016 10:43 am | Last updated: January 7, 2016 at 10:43 am

കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലിന് കുമ്പളയില്‍ നിന്നാരംഭിച്ച ജനരക്ഷായാത്ര ഈ മാസം എട്ടിന് കോഴിക്കോട്ടെത്തുമെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു അറിയിച്ചു. എട്ടിന് വൈകീട്ട് നാലിന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്ന ജനരക്ഷായാത്രക്ക് അടിവാരത്ത് സ്വീകരണം നല്‍കും. അന്ന് തന്നെ കൊടുവള്ളി നിയോജക മണ്ഡലത്തിലെ താമരശ്ശേരിയിലും തുടര്‍ന്ന് വൈകീട്ട് 5.30ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടിയിലും സ്വീകരണം നല്‍കും. സമാപനം വൈകീട്ട് ഏഴിന് കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പൂവ്വാട്ടുപറമ്പിലും നടക്കും.
ഒമ്പതാം തീയതി രാവിലെ ഒമ്പതിന് ബാലുശ്ശേരി, 11 മണിക്ക് പേരാമ്പ്ര, വൈകീട്ട് മൂന്നിന് തിരുവള്ളൂര്‍, അഞ്ചിന് നാദാപുരം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ആറിന് വടകര കോട്ടപ്പറമ്പ് മൈതാനത്ത് സമാപിക്കും.
10ാന് വൈകീട്ട് നാലിന് സാംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ ആഴ്ചവട്ടത്ത് എ ഐ സി സി അംഗം പി വി ഗംഗാധരന്റെ വീട്ടില്‍ ഒത്തുകൂടും. 11ന് രാവിലെ എട്ടിന് കോഴിക്കോട് ഡി സി സി ഓഫിസില്‍ വി എം സുധീരന്‍ മാധ്യമപ്രവര്‍ത്തകരെ കാണും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കും. തുടര്‍ന്ന് പയ്യോളി, പറമ്പില്‍ ബസാര്‍, ഫറോക്ക് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
കോഴിക്കോട് ജില്ലയിലെ ജനരക്ഷായാത്രയുടെ സമാപന സമ്മേളനം വൈകീട്ട് ആറിന് മുതലക്കുളം മൈതാനിയില്‍ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. മന്ത്രി എം കെ മുനീര്‍, എം പി അബ്ദുസമദ് സമദാനി പങ്കെടുക്കും.