Kerala
മുഖ്യമന്ത്രി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി
കോഴിക്കോട്: ജനതാദള്‍ യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടിലായിരുന്നു രഹസ്യ കൂടിക്കാഴ്ച. 45 മിനിറ്റോളം മുഖ്യമന്ത്രി വീരേന്ദ്രകുമാറിന്റെ വസതിയിലുണ്ടായിരുന്നു. ജനതാദളിന്റെ മറ്റു നേതാക്കളൊന്നും കൂടിക്കാഴ്ചയ്ക്ക് ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം വീരേന്ദ്രകുമാറിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പിണറായി പങ്കെടുത്തതോടെയാണ് അദ്ദേഹം മുന്നണി മാറുമെന്ന റിപ്പോര്‍ട്ടുകളുണ്ടായത്.
---- facebook comment plugin here -----