ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ എന്‍ സതീഷിനെ മാറ്റി

Posted on: January 7, 2016 6:00 am | Last updated: January 7, 2016 at 12:12 am
SHARE

k n satheeshതിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ എന്‍ സതീഷിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. ഗ്രാമവികസന വകുപ്പ് ഡയറക്ടറായ ഡോ. കെ വി മോഹന്‍കുമാറിനാണ് പുതിയ ചുമതല. അധ്യാപകരുടെ സ്ഥലം മാറ്റത്തിലെ അനിശ്ചിതത്വം മുന്‍നിര്‍ത്തിയാണ് നടപടി. സ്ഥലംമാറ്റ ഉത്തരവ് നിരവധി തവണ മാറ്റിയത് വന്‍ വിവാദമായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് സ്ഥലംമാറ്റം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും ഡയറക്ടര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഡയറക്ടറും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം സംബന്ധിച്ച് പുതുക്കിയ സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
പരീക്ഷാവേളയിലെ സ്ഥലംമാറ്റം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു അധ്യാപകസംഘടനകളുടെ ആരോപണം. ഇതെത്തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയാലും പരീക്ഷയ്ക്കുശേഷം അധ്യാപകര്‍ പുതിയ സ്ഥലത്ത് ജോലിയില്‍ കയറിയാല്‍ മതിയെന്ന് വിദ്യാഭ്യാസമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.