പത്താന്‍കോട്ട് ആക്രമണം: സുഷമ സ്വരാജ് ഉന്നതതല യോഗം വിളിച്ചു

Posted on: January 3, 2016 8:08 pm | Last updated: January 4, 2016 at 7:11 am
SHARE

sushama swarajന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമ താവളത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉന്നതതല യോഗം വിളിച്ചു. പാക്കിസ്ഥാനിലേക്ക് മുമ്പ് നിയോഗിക്കപ്പെട്ടിരുന്ന ആറ് ഇന്ത്യന്‍ ഹൈക്കമ്മണ്ണീഷണര്‍മാരുടെ യോഗമാണ് സുഷമ വിളിച്ചത്.

ടിസിഎ രാഘവന്‍, ശ്യാം സരണ്‍, സതീന്ദ്ര ലാംബ, ശിവശങ്കര്‍ മേനോന്‍, സത്യദത്ത് പാല്‍, ശരദ് സബര്‍വാള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും പാക് സന്ദര്‍ശനത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധത്തിലുണ്ടായ പുരോഗതിയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here