നൊവാക്ക് ജോക്കോവിച്ച് ഖത്വറില്‍ പരിശീലനം തുടങ്ങി

Posted on: January 2, 2016 11:04 pm | Last updated: January 2, 2016 at 11:04 pm
SHARE

Novak-Djokovic-ദോഹ: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ച് പുതിയ സീസണ് തുടക്കം കുറിക്കുന്നതിനുള്ള പരിശീലനം ഖലീഫ ടെന്നീസ് കോംപ്ലക്‌സിലെ കോര്‍ട്ടില്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ഈ സെര്‍ബിയന്‍ താരമാണ് ഈ മാസം നാലു മുതല്‍ ഒമ്പതു വരെ ദോഹയില്‍ നടക്കുന്ന ഖത്വര്‍ എക്‌സണ്‍മൊബീല്‍ ഓപണിലെ പ്രധാന ആകര്‍ഷണം. മുന്‍ ലോക ഒന്നാംനമ്പര്‍ താരം സ്‌പെയ്‌നിന്റെ റാഫേല്‍ നദാല്‍, ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച്, നിലവിലെ ചാമ്പ്യന്‍ സ്‌പെയ്‌നിന്റെ ഡേവിഡ് ഫെറര്‍ എന്നിവരും ഖത്വര്‍ ടെന്നീസ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന അടുത്ത ആഴ്ചത്തെ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നുണ്ട്. ഖത്വര്‍ എക്‌സണ്‍മൊബീല്‍ ഓപ്പണ്‍ 24ാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്.
2016ലെ ടെന്നീസ് സീസണ് തുടക്കം കുറിക്കുന്ന മൂന്ന് സ്റ്റേഷനുകളില്‍ ഒന്നാണ് ദോഹ. ബ്രിസ്‌ബെയ്ന്‍, ചെന്നൈ എന്നിവയാണ് ജനുവരി ആദ്യവാരം കളി നടക്കുന്ന മറ്റു സ്ഥലങ്ങള്‍. 11,89,605 ഡോളറാണ് ദോഹയിലെ മത്സരങ്ങള്‍ക്കുള്ള മൊത്തം സമ്മാനത്തുക. സിംഗിള്‍സിലും ഡബിള്‍സിലും 32 താരങ്ങള്‍ വീതമാണ് ഖത്വറില്‍ കളത്തിലിറങ്ങുന്നത്.
സംഘാടന മികവു പ്രകടിപ്പിക്കുന്ന ഖത്വറില്‍ പുതിയ സീസണു വീണ്ടും തുടക്കം കുറിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വളരെ നല്ല അനുഭവമാണ് ഖത്വര്‍ സമ്മാനിച്ചത്. ഏറ്റവും മികച്ച പ്രകടനം തന്നെ ഇത്തവണ കാഴ്ച വെക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 സീസണില്‍ അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ച് തവണ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ നേടുന്ന ലോകത്തെ ആദ്യ താരമായി അദ്ദേഹം മാറിയിരുന്നു. 11 കപ്പുകളാണ് ജോക്കോവിച്ച് 2015ല്‍ സ്വന്തമാക്കിയത്. ജൂലൈയില്‍ വിംിള്‍ഡണിനു പുറമേ സപ്തംറില്‍ യു എസ് ഓപ്പണ്‍ കിരീടത്തിലും സെര്‍ബിയന്‍ താരം മുത്തമിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here