അന്താരാഷ്ട്ര മീലാദ് സമ്മേളനം: മര്‍കസ് അലുംനി വാട്‌സ്ആപ്പ് ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു

Posted on: January 2, 2016 11:59 am | Last updated: January 2, 2016 at 11:59 am
SHARE

watsaappകോഴിക്കോട്: സ്‌നേഹമാണ് വിശ്വാസം എന്ന പ്രമേയത്തില്‍ ജനുവരി പത്തിന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മര്‍കസ് അലുംനിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാട്‌സ്ആപ്പ് ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആളുകളിലേക്ക് സമ്മേളനത്തിന്റെ പ്രമേയം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അലുംനി വ്യത്യസ്തമായ ക്യാംപയ്‌നിന് തുടക്കം കുറിച്ചത്. അലുംനി അംഗങ്ങള്‍ മെമ്പര്‍മാരായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവാചക സ്‌നേഹത്തിലേക്കും തിരുജീവിതത്തിന്റെ സല്‍സരണിയിലേക്കും ക്ഷണിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ക്യാംപയ്‌നിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്നത്. പുതുതലമുറയിലേക്ക് ഹബീബിന്റെ ആശയങ്ങളും ആദര്‍ശങ്ങളും വേഗത്തില്‍ എത്തിക്കാനും ജാതി-മത ഭേദമന്യേ കൂടുതല്‍ ആളുകളിലേക്ക് പ്രചരിപ്പിക്കാനുമാണ് വ്യത്യസ്തമായ വാട്‌സ്ആപ്പ് ക്യാംപയ്‌നിന് തുടക്കം കുറിച്ചതെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ അക്ബര്‍ ബാദുഷ സഖാഫി അറിയിച്ചു. മുന്‍പും ഇത്തരത്തില്‍ സംഘടിപ്പിച്ച ക്യാംപയ്‌നുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് കൂടുതല്‍ പ്രചോദനമായെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here