Connect with us

Gulf

ബുര്‍ജ് ഖലീഫയ്ക്ക് സമീപത്തെ അഡ്രസ് ഹോട്ടലില്‍ വന്‍ തീപ്പിടിത്തം; 14 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ദുബായ്: പുതുവത്സരമാഘോഷിക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ, ലോകത്തിലെ ഏറ്റവും പൊക്കമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് സമീപം വന്‍ തീപിടുത്തം. 16 പേര്‍ക്ക് പരുക്കേറ്റു. ആളപായമില്ല.

രാത്രി 9.30 ഓടെടുത്താണ് ബുര്‍ജ് ഖലീഫക്ക് തൊട്ടടുത്തുള്ള കൂറ്റന്‍ അഡ്രസ് ഹോട്ടലിന് തീ പിടിച്ചത്. ഇതിനകത്തും പുറത്തുമായി പുതുവത്സര വെടിക്കെട്ട് കാണാന്‍ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. പ്രദേശത്ത് നിന്ന് എയര്‍ ആംബുലന്‍സ് അടക്കം ഉപേയാഗിച്ച് ആളുകളെ ഒഴിപ്പിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമ്പന്നര്‍ താമസിക്കുന്ന ഹോട്ടലാണ് ഡൗണ്‍ ടൗണ്‍ അഡ്രസ്.

പുതുവത്സരാഘോഷം തത്സമയം പകര്‍ത്താന്‍ ടെലിവിഷന്‍ ചാനലുകള്‍ കാമറകള്‍ സജ്ജീകരിച്ച ബുര്‍ജ് ഖലീഫാ പരിസരത്താണ് തീ പടര്‍ന്നത്. ക്യാമറകള്‍ തീപിടുത്തം തത്സമയം പകര്‍ത്തി. ഇതോടെ ലോകമെങ്ങും ജനങ്ങള്‍ പരിഭ്രാന്തരായി. ഇതിനകം പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. നിരവധിപേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

20 ലക്ഷം ആളുകള്‍ തടിച്ചുകൂടുന്ന സ്ഥലമാണ് ബുര്‍ജ് ഖലീഫ പരിസരം. ഇവിടെത്തെ വെടിക്കെട്ടും കലാപരിപാടികളും കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടുംബ സമേതം ആളുകള്‍ എത്താറുണ്ട്. ഇത്തവണയും വന്‍തോതില്‍ ആളുകള്‍ എത്തിയിരുന്നു. രാത്രി എട്ട് മണിയോടെ തന്നെ ബുര്‍ജ് ഖലീഫ പരിസരം ജന നിപിഡമായിരുന്നു. 1.6 ടണ്‍ കരിമരുന്നാണ് വെടിക്കെട്ടിനായി ഇവിടെ ഒരിക്കിയിരുന്നത്. നൂറിലധികം സാങ്കേതിക പ്രവര്‍ത്തകരും അണിനിരന്നിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള എല്‍ ഇ ഡി സ്‌ക്രീന്‍ വഴി ദുരെയുള്ള ആളുകള്‍ക്കും വെടിക്കെട്ട് കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. വെടിക്കെട്ട് തുടങ്ങുന്നതിന് ഏതാനും മണിക്കൂറിനു മുമ്പാണ് തീ പടര്‍ന്നത്. ബുര്‍ജ് ഖലീഫയില്‍ രാത്രി കൃത്യം 12നാണ് വെടിക്കെട്ട് നിശ്ചയിച്ചിരുന്നത്. തീപ്പിടുത്തമുണ്ടായെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വെടിക്കെട്ട് നടത്തി.

 

തീപ്പിടുത്തത്തിൻെറ ആദ്യ ദൃശ്യങ്ങള്‍: