Techno
ഐഫോണ്‍ 7: ആദ്യ സൂചനകള്‍ പുറത്തു വന്നു
ആപ്പിളിന്റെ ജനപ്രിയ മോഡലായ ഐഫോണിന്റെ അടുത്ത ശ്രേണിയായ ഐഫോണ്‍ 7ന്റെ സവിശേഷതകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ പ്രതിസന്ധി നേരിടുന്ന ആപ്പിള്‍ പുതിയ മോഡലില്‍ അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായാണ് എത്തുന്നതെന്നാണ് ടെക്കികള്‍ പ്രവചിക്കുന്നത്.
പുതിയ ഐഫോണ്‍ സ്‌ക്രീന്‍ ഒഎല്‍ഇഡിയിലേക്ക് മാറുമെന്നാണ് ഒരു പ്രധാനപ്പെട്ട റിപ്പോര്‍ട്ട്. നിലവില്‍ എല്‍സിഡിക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്. കൂടാതെ നിര്‍മാണചെലവും കൂടുതലാണ്. ഇതിനാലാണ് ഒഎല്‍ഇഡി ആപ്പിള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിസൈനിംഗിലും മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഐഫോണിലെ ഹോംബട്ടണ്‍ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാറ്ററി ലൈഫിലും ഐഫോണ്‍ 7 പുതിയ തരംഗം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
---- facebook comment plugin here -----