ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമത്

Posted on: December 31, 2015 4:51 pm | Last updated: December 31, 2015 at 4:51 pm

aswinന്യൂഡല്‍ഹി: ഐസിസിയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിനാണ് ഒന്നാം റാങ്ക്. 1973ല്‍ ബിഷന്‍സിംഗ് ബേദി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍. ഈ വര്‍ഷം മാത്രം ഒന്‍പത് ടെസ്റ്റുകളില്‍ നിന്നായി 62 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്.

കരിയറിലാദ്യമായാണ് അശ്വിന്‍ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുന്നത്. പട്ടികയില്‍ രവീന്ദ്ര ജഡേജ ആറാംസ്ഥാനത്തുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ബൗളര്‍മാരില്‍ പതിനഞ്ചാം സ്ഥാനത്തായിരുന്നു അശ്വിന്‍.