കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നോട്ടുപോകും: സുധീരന്‍

Posted on: December 31, 2015 4:12 pm | Last updated: January 1, 2016 at 9:59 am

oommenchandy-sudheeran-chennithala

തിരുവനന്തപുരം:കോണ്‍ഗ്രസും മുന്നണിയും ഒറ്റക്കെട്ടായി മുന്നട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. ഘടകകക്ഷികളുമായി നല്ല ബന്ധമാണുള്ളത്. സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും സുധീരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്തമായാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.

സുധീരന്‍ പറഞ്ഞത് കൂട്ടായ തീരുമാനവും വികാരവുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.