എസ് എസ് എഫ് ധര്‍മ്മാരവം ഇന്ന് 41 കേന്ദ്രങ്ങളില്‍

Posted on: December 31, 2015 5:22 am | Last updated: December 30, 2015 at 10:22 pm

കാസര്‍കോട്: ന്യൂ ഇയര്‍ ആഘോഷ ആഭാസങ്ങള്‍ക്കെതിരെ എസ് എസ് എഫ് സംസ്ഥാനവ്യാപകമായി സെക്ടര്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന ധര്‍മ്മാരവം ഇന്ന് ജില്ലയിലെ 41 സെക്ടര്‍ കേന്ദ്രങ്ങളില്‍ നടക്കും.
ന്യൂ ഇയര്‍ തലേന്ന് നമ്മുടെ ഗ്രാമങ്ങളില്‍ നടക്കുന്ന കുടിച്ചുകൂത്താട്ടങ്ങളും ആഭാസങ്ങള്‍ക്കുമെതിരെ ബോധവത്കരണവുമായി യൂനിറ്റ് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകടനവും പ്രഭാഷണവും നടക്കും.
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് എസ് എസ് എഫ് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ ശക്കീര്‍ അരിമ്പ്ര, സംസ്ഥാന വിസ്ഡം കണ്‍വീനര്‍ സി എന്‍ ജഅ്ഫര്‍ സ്വാദിഖ്, ജില്ലാ നേതാക്കളായ അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് പൂത്തപ്പലം, സ്വാദിഖ് ആവളം, ഫാറൂഖ് കുബനൂര്‍, ശക്കീര്‍ എം ടി പി, അബ്ദുസ്സലാം സഖാഫി പാടലടുക്ക, കെ എം കളത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഡിവിഷന്‍, സെക്ടര്‍ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കും.
മുഗു സെക്ടര്‍ പ്രതിഷേധ ജ്വാല വൈകിട്ട് നാലിന് സീതാംഗോളിയില്‍ മുഗു സെക്ടര്‍ പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക ഉദ്ഘാടനം ചെയ്യും. സെക്ടര്‍ നിരീക്ഷകന്‍ സുബൈര്‍ ബാഡൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
മൊഗ്രാല്‍ സെക്ടര്‍ ധര്‍മ്മാരവം വൈകിട്ട് നാലിന് കുമ്പളയില്‍ നടക്കും.