Connect with us

Gulf

ഡോക്ടര്‍, നഴ്‌സ് യോഗ്യതാ പരീക്ഷ ഇനി അഞ്ച് തവണ മാത്രം

Published

|

Last Updated

ദോഹ: ഡോക്ടര്‍, നഴ്‌സ്, മറ്റ് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഖത്വറില്‍ ലൈസന്‍സ് നേടുന്നതിനുള്ള യോഗ്യതാപരീക്ഷ (പ്രോമെട്രിക്) അഞ്ച് തവണ മാത്രമേ അനുവദിക്കൂ. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ് സി എച്ച്) ആണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. എസ് സി എച്ചിലെ പെര്‍മനന്റ് ലൈസന്‍സിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഖത്വര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ് സര്‍കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷകള്‍ക്കിടയിലെ സമയപരിധിയിലും നിയന്ത്രണമുണ്ട്.
ഗുണമേന്മ ഉറപ്പുവരുത്താനും ഏകീകൃതനയം കൊണ്ടുവരുന്നതിനുമാണ് ഈ നീക്കം. പരീക്ഷകള്‍ക്കിടയിലെ കാലപരിധി പരിഗണിക്കാതെ മൂന്ന് തവണ തുടര്‍ച്ചയായി യോഗ്യതാ പരീക്ഷക്കിരിക്കാം. മൂന്നാമത്തെ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ആറ് മാസത്തെ ഇടയില്‍ രണ്ട് തവണ കൂടി പരീക്ഷക്ക് വിധേയമാകാം. മൊത്തം അഞ്ച് തവണയില്‍ കൂടാന്‍ പാടില്ല.
നിലവില്‍ അഞ്ച് തവണ പരീക്ഷയെഴുതിയവര്‍ പുതിയ നയം വിജ്ഞപാനം ചെയ്യുന്നതിന് മുമ്പ് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നും സര്‍കുലറില്‍ പറയുന്നു.