അവധിക്കു പോയ പ്രവാസി നിര്യാതനായി

Posted on: December 30, 2015 6:37 pm | Last updated: December 30, 2015 at 6:37 pm
വിക്രമന്‍
വിക്രമന്‍

ദോഹ: അവധിക്കു നാട്ടില്‍ പോയ പ്രവാസി നിര്യാതനായി. തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ വിക്രമന്‍ ആശാരി (56) ആണ് മരിച്ചത്. ആറ് മാസം മുമ്പാണ് നാട്ടില്‍ പോയത്.
സ്വകാര്യ കമ്പനിയില്‍ കാര്‍പന്ററായി ജോലി ചെയ്തു വരികയായിരുന്നു. എട്ടു വര്‍ഷമായി ദോഹയിലുണ്ട്. സോഫിറ്റലിന് സമീപത്താണ് താമസിച്ചിരുന്നത്. നേരത്തേ ആറു വര്‍ഷത്തോളം സഊദിയിലും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: ലതിക. മക്കള്‍: ചിത്ര, രേവതി. മരുമക്കള്‍: ശ്രീകാന്ത്, ശ്രീജിത്ത്. ബന്ധുവായ പുഷ്പരാജന്‍ ദോഹയിലുണ്ട്.