രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്തു

Posted on: December 30, 2015 5:12 pm | Last updated: December 30, 2015 at 5:12 pm
SHARE

rajive gandi instituteകോട്ടയം: കോട്ടയം പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ഉദ്ഘാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍വഹിച്ചു. 1991ല്‍ രാജീവ് ഗാന്ധിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ ആദ്യ സ്ഥാപനമാണിത്. കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിരവധി തവണ തീരുമാനിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് മാറ്റിവെക്കപ്പെടുകയായിരുന്നു.

രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനം അദ്ദേഹത്തിന്റെ പത്‌നിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഒരു എംപി മാത്രമായ സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here