Connect with us

Gulf

മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായികമേള സമാപിച്ചു

Published

|

Last Updated

ജിദ്ദ, മദാഇന്‍ അല്‍ ഫഹദ്: രണ്ട് ദിവസങ്ങളിലായി നടന്നുവന്ന മഹ്ദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഏഴാമത് വാര്‍ഷിക കായികമേളക്ക് സമാപിച്ചു. സ്‌കൂള്‍ കാമ്പസിലും കിലോ ഏഴിലെ സ്‌റ്റേഡിയത്തിലുമായി നടന്ന പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ കായികശേഷി പ്രകടിപ്പിക്കുന്നതായിരുന്നു. മാസറ്റര്‍ മുഹമ്മദ് സ്വഫവാന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ചടങ്ങില്‍ സ്‌കൂള്‍ സുപ്രണ്ട് മന്‍സൂര്‍ അലി മണ്ണാര്‍ക്കാട് സ്വാഗതംപറഞ്ഞു.ബോയ്‌സ് സെക്ഷന്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്ളയുടെഅധ്യക്ഷതയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് റാസിഖ ദീപശിഖകൊളുത്തി സ്‌പോട്‌സ്മീറ്റ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കുതിന് ഇത്തരംകായികമേളകള്‍ ഉപകരിക്കുമെന്നും പ്രവാസിവിദ്യാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ ഹൗസ് ടീമുകള്‍ നടത്തിയ പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റില്‍ മുഖ്യാതിഥി സല്യൂട്ട് സ്വീകരിച്ചു സ്‌കൂള്‍ ഡയറക്ടര്‍മാര്‍വിവിധ ഹൗസ്‌ക്യാപ്റ്റന്‍മാര്‍ക്കുള്ള പതാകകള്‍ കൈമാറി.സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ മാസ്റ്റര്‍ മുഹമ്മദ് ഹനീഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്‌കൂള്‍ ഡയറക്ടര്‍മാരായ അബ്ദുറബ്ബ് ചെമ്മാട്, മുജീബ് റഹ്മാന്‍, എ ആര്‍ നഗര്‍, സ്‌കൂള്‍ഓപറേഷന്‍സ് മാനേജര്‍ യഹ്‌യ ഖലീല്‍ നൂറാനി എന്നിവര്‍ ചടങ്ങില്‍സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ഡോ. ഫിറോസ്മുല്ലമുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഡയറക്ടര്‍ അബദുറഉൂഫ് പൂനൂര്‍ മിഖ്യാതിഥിക്കുള്ള മെമെന്റോ സമ്മാനിച്ചു. സ്‌കൂള്‍ കലാമേള “കള്‍ച്ചറല്‍ ഫിയസ്റ്റ”യോടുനുബന്ധിച്ചു നടന്ന രക്ഷിതാക്കള്‍ക്കുള്ള പ്രശ്‌നോത്തരിയില്‍വിജയികളായവരില്‍ നിന്ന് നറുക്കെടുപ്പിലൂടെതെരെഞ്ഞെടുക്കപ്പെട്ട രക്ഷിതാവിനുള്ള പ്രത്യേക ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. അക്കാഡമിക് എക്‌സിക്യുട്ടിവ് ഓഫീസര്‍ മരക്കാര്‍ പുളിക്കല്‍, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുള്ള അണ്ടോണ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ ചാര്‍ജ് അശ്‌റഫ് പൂനൂര്‍, അറബിക് വിഭാഗം തലവന്‍ മുഹമ്മദ് അഹമ്മദ് അല്‍ ഗാംദി, എന്നിവര്‍ സംബന്ധിച്ചു. സ്‌പോര്‍ട്‌സ്മീറ്റ് കണ്‍വീനര്‍ മന്‍സൂര്‍ സി.കെ. നന്ദി പറഞ്ഞു.

100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം 4 *100 മീറ്റര്‍ റിലേ, 1500 നടത്തം, ലോഗ് ജംബ്, ഹൈ ജംബ, പഞ്ചഗുസ്തി, ഷോട്പുട്ട്, കമ്പവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, കബഡി, ഫുട്‌ബോള്‍ തുടങ്ങി മുപ്പതോളം ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ നാല് വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 105 പോയന്റ് നേടി റൂബി ഹൗസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 97 പോയന്റ് നേടി സഫയര്‍ഹൗസ് രണ്ടാംസ്ഥാനവും എമറാള്‍ഡ്ഹൗസ് മൂന്നാംസ്ഥാനവും നേടി.
വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ സ്‌കൂള്‍ ഡയറക്ടര്‍മാരായ അബ്ദുറഹിം വണ്ടൂര്‍, അബ്ദുറബ്ബ് ചെമ്മാട് എന്നിവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.സ്‌കൂള്‍ ഹെഡ്‌ബോയ് അബ്ദുല്‍ ബാസിത് സ്വാഗതവും സ്‌കൂള്‍ സകൗട്് ക്യാപ്റ്റന്‍ കാഷിഫ് മുസ്ഥഫ നന്ദിയും പറഞ്ഞു.
സയ്യിദ് ഷിഹാബ്, ശിഹാബ് നീലാമ്പ്ര, ശശിധരന്‍, മുഹമ്മദ് സ്വാലിഹ്, അന്‍വര്‍, കാസിം, മുഹമ്മദലി, ബര്‍ക്കത്ത് അബദുല്‍ ഗഫൂര്‍, ഷൗക്കത്തലി, അക്ബര്‍ അലി,മന്നാന്‍ ഷക്കീബ്, അദ്‌നാന്‍ അന്‍വര്‍, മുഹമ്മദ് ഇസ്‌ലാം, മുഹമ്മദ് റിയാസ്, അലി ബുഖാരി, ആലിക്കുട്ടി, മുഹമ്മദ് റമീസ്, അലി ബുഖാരി, റിയാസ്, മുഹമ്മദ് ഇംറാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ഗേള്‍സ്‌വിഭാഗം കായികമേള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍സല്‍മാ ശൈഖിന്റെ അധ്യക്ഷതയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍വൈസ് പ്രിന്‍സിപ്പാള്‍ ഫര്‍ഹദുന്നിസ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗംവിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഉദ്ഘാടന പരിപാടിക്ക് കോഴുപ്പേകി. സ്‌കൂള്‍ഹെഡ്‌ഗേള്‍ നെഹ്‌ല ജമീല്‍സ്വാഗതം പറഞ്ഞു.സ്‌പോര്‍ട്‌സ്‌ക്യാപ്റ്റന്‍ വസീല മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

100 മീറ്റര്‍ 200 മീറ്റര്‍, 400 മീറ്റര്‍ഓട്ടം, സാക്ക് റേസ്, ലൈം ആന്റ്‌സ് പൂണ്‍, സ്ലോസൈക്കിള്‍ തുടങ്ങി മുപ്പതോളം ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ നാല് വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ ടോപ്പാസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. റൂബി ഹൗസ് രണ്ടാംസ്ഥാനവും നേടി. മുഹമ്മദ് ഷഹിന്‍, യുസ്‌റ, മിഷാല ഫഹ്മി, യുസ്‌റ ഖാലിദ്, വസീല മുഹമ്മദ് തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി.

Latest