നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് നയിക്കണമെന്ന് സോമനാഥ് ചാറ്റര്‍ജി

Posted on: December 30, 2015 11:14 am | Last updated: December 30, 2015 at 11:14 am

somanath chatterjeeകൊല്‍ക്കത്ത: നിമയസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തെ വി എസ് അച്യുതാനന്ദന്‍ നയിക്കണമെന്ന് സോമനാഥ് ചാറ്റര്‍ജി. വി എസിന് പ്രായം അപവാദമാണ്. അദ്ദേഹത്തെപ്പോലെ പ്രതിജ്ഞാബദ്ധരായ നേതാക്കള്‍ക്ക് ജനങ്ങളില്‍ ആവേശം നിറക്കാന്‍ കഴിയുമെന്നും അദ്ദേഹം ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേതൃത്വത്തിലേക്ക് കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തണം. ഭൂതകാലത്തിന്റെ ഭാരമില്ലാത്തതിനാല്‍ യുവാക്കള്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ കഴിയും. ഇതിലൂടെ വിഭാഗീയത ഇല്ലാതാക്കാനാകുമെന്നും ചാറ്റര്‍ജി വ്യക്തമാക്കി.