ശബ്ദമലിനീകരണം കുറക്കാന്‍ വാഹന സൈറണ്‍ നിരോധിച്ചു

Posted on: December 30, 2015 5:18 am | Last updated: December 30, 2015 at 12:19 am
SHARE

emergency-vehicle1പാറ്റ്‌ന: സംസ്ഥാനത്തെ ശബ്ദമലിനീകരണം കുറക്കാന്‍ വി ഐ പി വാഹനങ്ങളിലെ സൈറനുകള്‍ നിരോധിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശിച്ചു. ഗവര്‍ണര്‍, പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ സഞ്ചരിക്കുന്ന വാഹനം, അഗ്നിശമന സേനാ വാഹനം, ആംബുലന്‍സ് എന്നിവയിലൊഴികെ സംസ്ഥാനത്തെ മറ്റൊരു വാഹനവും സൈറന്‍ ഉപയോഗിക്കരുത് എന്നാണ് നിര്‍ദേശം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതോടൊപ്പം നിയന്ത്രിത മേഖലകളില്‍ വാഹനങ്ങള്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്നത് കര്‍ശനമായി തടയാ നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ആസൂ ത്രിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനു ള്ള നടപടികള്‍ പോ ലീസ് കൈക്കൊള്ളണം. ഇതിന് സംവിധാനങ്ങളുടെ അപര്യാപ്തത തടസ്സമാകരുത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പോലീസ് വകുപ്പിന് ആധുനിക സംവിധാനങ്ങള്‍ ലഭ്യമാക്കും. ആക്രമസാധ്യതയുള്ള പ്രദേശങ്ങളിലും പ്രധാന നഗരങ്ങളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും.
കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക ദൗത്യ സേനയുടെ അംഗബലം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് വകുപ്പിന് നിര്‍ദേശം നല്‍കി. ജയിലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജയിലിലേക്ക് വരുന്ന സന്ദര്‍ശകരെയും അവരുടെ കൈവശമുള്ള സാധനസാമഗ്രികളും കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നും നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here