സ്വര്‍ണ്ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച യുവാവിനെ വീട്ടമ്മ കീഴ്‌പെടുത്തി

Posted on: December 29, 2015 8:47 pm | Last updated: December 29, 2015 at 8:47 pm

പേരാമ്പ്ര: കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണ്ണമാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച യുവാവിനെ വീട്ടമ്മ കീഴ്‌പെടുത്തി. ബഹളം കേട്ടെത്തിയ ഭര്‍ത്താവും, നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പോലീസില്‍ ഏല്‍പിച്ചു. കര്‍ണാടക സ്വദേശിയും, പേരാമ്പ്രയിലെ ജെസിബി ഉടമയുടെ ഡൈവറുമായ രാജ (32) യാണ് മോഷണ ശ്രമത്തിനിടെ പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിനിടയിലേറ്റ മര്‍ദ്ദനത്തില്‍ പരുക്കേറ്റ പ്രതിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയങ്ങാട് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ്, പ്രതി ചികില്‍സയില്‍ കഴിയുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കാവല്‍ ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നിസ്‌കാരത്തിന് അംഗശുദ്ധി വരുത്താനായി പുറക്കേറങ്ങിയ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പിടിച്ച് പറിച്ച് കടന്ന് കളയാനുള്ള ശ്രമമാണ്, ഇവരുടെ മനോധൈര്യം കൈവിടാതെയുള്ള പ്രതികരണത്തിലൂടെ വിഫലമായത്.