പാലക്കുഴി ജലവൈദ്യുത പദ്ധതിയാഥാര്‍ഥ്യത്തിലേക്ക്‌

Posted on: December 29, 2015 6:41 pm | Last updated: December 29, 2015 at 6:41 pm

വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി ജലവൈദ്യുത പദ്ധതിയാഥാര്‍ഥ്യത്തിലേക്ക്. പാലക്കുഴി ജലവൈദ്യുതപദ്ധതിനടത്താനുദ്ദേശിക്കുന്ന സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ശാന്തകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 2016 മാര്‍ച്ച് മാസത്തോട് കൂടി ജലവൈദ്യുതി പദ്ധതിയുടെ പ്രാംരം‘ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കുഴി ജലവൈദ്യുതിയിസല്‍ 3.78 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതിയുടെസ്ഥലമെറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരുകയാണ്. സ്ഥലം വിട്ടു കൊടുക്കുന്ന ഉടമകളുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചര്‍ച്ച നടത്തി. 11 പേരുടെ ഏഴര ഏക്കര്‍ സ്ഥലമാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ചെറുകിട ജല വൈദ്യുതകമ്പനിയാണ് പദ്ധതി നടപ്പിലാക്കുക. ഭൂവുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിജില്ലാ കലക്ടകര്‍ രക്ഷാധികാരിയായി ഒരു കമ്മിറ്റിയും രൂപവത്ക്കരിച്ചിട്ടുണ്ട്.
പദ്ധതിനടപ്പിലാക്കുമ്പോള്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്ന യാത്ര സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുമെന്ന് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാരായ പി കെ സുധാകരന്‍, ഗീത, ബിനുമോള്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ ടി ഔസേഫ്, യു രാജഗോപാല്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, വൈസ് പ്രസിഡന്റ് പി എം കലാധരന്‍, വി രാധാകൃഷ്ണന്‍, സി സുദേവന്‍, വാര്‍ഡ് മെമ്പര്‍ മജ്ഞു. പദ്ധതിയുടെചീഫ് എന്‍ജിനീയര്‍ ഇ സി പത്മരാജന്‍, മറ്റുദ്യോഗസ്ഥരായ എം കെ വേണുഗോപാല്‍, എരാമകൃഷ്ണന്‍, ഫിറോസ്ഖാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.