സംസ്ഥാനത്തെ യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

Posted on: December 29, 2015 12:22 pm | Last updated: December 29, 2015 at 2:18 pm

uber_കൊച്ചി: യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. നേരത്തെ അനുവദിച്ച ആനുകൂല്യങ്ങല്‍ വെട്ടിക്കുറയ്ക്കുന്നൂവെന്നാരോപിച്ചും സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

തുടക്കത്തില്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കിയ യൂബര്‍, ഓല എന്നീ കമ്പനികള്‍ കഴിഞ്ഞ രണ്ടുമാസമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയാണെന്ന് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ആരോപിക്കുന്നു. കമ്പനികള്‍ക്ക് തൊഴിലാളികള്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഓല കമ്പനി മാത്രമാണ് ചര്‍ച്ചക്ക് തയ്യാറായത്. ഇതോടെയാണ് ഇന്ന് യൂര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. ഓരോ ആഴ്ചയിലും കമ്പനികള്‍ നിശ്ചയിക്കുന്ന വേതനത്തിനാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിയെടുക്കുന്നത്. ഇത് ഒരു വര്‍ഷമോ, ആറുമാസമോ, കുറഞ്ഞത് മൂന്നുമാസമോ ആയി ചുരുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.