കാന്തപുരത്തിന്റെ സൗത്ത് പെസഫിക് രാഷ്ട്രങ്ങളിലെ പര്യടനം ആരംഭിച്ചു

Posted on: December 29, 2015 12:52 am | Last updated: December 28, 2015 at 11:42 pm
ദക്ഷിണ പെസഫിക് രാഷ്ട്രങ്ങളില്‍ പര്യടനം നടത്തുന്നതിനായി ആസ്‌ത്രേലിയയിലെത്തിയ                                   കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ബ്രിസ്ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം
ദക്ഷിണ പെസഫിക് രാഷ്ട്രങ്ങളില്‍ പര്യടനം നടത്തുന്നതിനായി ആസ്‌ത്രേലിയയിലെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ബ്രിസ്ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

ബ്രിസ്ബന്‍ (ആസ്‌ത്രേലിയ): വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആഗോള മുന്നേറ്റത്തിന്റെ ഭാഗമായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന സൗത്ത് പെസഫിക് രാഷ്ട്രങ്ങളിലെ പര്യടനത്തിന് പ്രൗഢോജ്ജ്വല തുടക്കം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ആസ്‌ത്രേലിയ, ഫിജി, ന്യൂസിലാന്‍ഡ് എന്നീ രാഷ്ട്രങ്ങളിലെ വിവിധ പരിപാടികളില്‍ കാന്തപുരം സംബന്ധിക്കും. മൂന്ന് രാഷ്ട്രങ്ങളിലെയും മന്ത്രിമാര്‍, സര്‍ക്കാര്‍ മേധാവികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, അക്കാദമിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍, മതപണ്ഡിതന്മാര്‍ എന്നിവരുമായി കാന്തപുരം കൂടിക്കാഴ്ച നടത്തും. വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനങ്ങളിലും കാന്തപുരം അതിഥിയായിരിക്കും.
ഞായറാഴ്ച ആസ്‌ത്രേലിയയിലെ ബ്രിസ്ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി. മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ അമീര്‍ ഹസന്‍ എന്നിവരാണ് കാന്തപുരത്തോടൊപ്പമുള്ളത്. സ്വീകരണ സംഗമത്തില്‍ ഈസ്റ്റ് ക്വീന്‍സ്‌ലാന്റിലെ പൗരപ്രമുഖരും മതപണ്ഡിതരും സംബന്ധിച്ചു.