മെ്രേടാ സ്റ്റേഷനുകളില്‍ ഡിസ്്രടിക്ട് കൂളിംഗ്

Posted on: December 28, 2015 8:50 pm | Last updated: December 28, 2015 at 8:50 pm

ദോഹ: മെട്രോ റെഡ്‌ലൈനിലെ ഏഴ് സ്‌റ്റേഷനുകളില്‍ ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനമൊരുക്കുന്നതിന് ഖത്വര്‍ കൂളുമായി ഖത്വര്‍ റെയില്‍ ധാരണയിലെത്തി. ഊര്‍ജോപയോഗവും ചെലവും കുറഞ്ഞതും പരിസ്ഥിതി നാശം ഇല്ലാത്തതുമായ തണുപ്പിക്കല്‍ രീതിയാണിത്. ഖത്വര്‍ റെയില്‍ സി ഇ ഒ സഅദ് അഹ്മദ് അല്‍ മുഹന്നദിയുടെയും ഖത്വര്‍ കൂള്‍ സി ഇ ഒ യാസര്‍ സലാഹ് അല്‍ ജൈദയുടെയും സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പു വെക്കല്‍.
പേള്‍, വെസ്റ്റ് ബേ എന്നിവിടങ്ങളിലെ ലഗതൈഫിയ, കതാറ, അല്‍ ഖസര്‍, ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, വെസ്റ്റ് ബേ, കോര്‍ണിഷ്, അല്‍ ബിദ എന്നീ സ്‌റ്റേഷനുകളിലാണ് ഡിസ്ട്രിക്ട് കൂളിംഗ് സംവിധാനം ഒരുക്കുക. ദോഹ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതിനൊപ്പം കൂളിംഗും തയാറാകും. ഭൂമിക്കടിയിലെ പൈപ്‌ലൈന്‍ വഴി കെട്ടിടങ്ങളുടെ ബേസ്‌മെന്റില്‍ ഘടിപ്പിക്കുന്ന എനര്‍ജി ട്രാന്‍സ്ഫര്‍ സ്‌റ്റേഷനില്‍ തണുത്ത വെളളമെത്തിച്ചാണ് ഡിസ്ട്രിക് കൂളിംഗ് ്രപവര്‍ത്തിപ്പിക്കുന്നത്. കെട്ടിടത്തിലെ എയര്‍കണ്ടീഷനറിലെ ഫാന്‍ കോയില്‍ യൂനിറ്റിലൂടെയും എയര്‍ ഹാന്‍ഡ്‌ലിംഗ് യൂനിറ്റിലൂടെയും കടന്നുപോകുന്ന വായുവിനെ ഈ വെള്ളമുപയോഗിച്ച് തണുപ്പിക്കും. ട്രെയിനിലും ഡിസ്ട്രിക്ട് കൂളിംഗ് ഒരുക്കും. റെയില്‍ പദ്ധതിയില്‍ പ്രാദേശിക കമ്പനികളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണ് കരാര്‍.