ഗുഡ്ഗാവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ മോചിപ്പിച്ചു

Posted on: December 28, 2015 5:07 pm | Last updated: December 28, 2015 at 6:58 pm

gudgavu

ഹരിയാന: ഹരിയാനയിലെ ഗുഡ്ഗാവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോളേജ് വിദ്യാര്‍ഥിനിയെ മോചിപ്പിച്ചു. രാവിലെ പത്തരയോടെയാണ് കോളേജ് ഗേറ്റിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഗുഡ്ഗാവിലെ ഡിഎസ്ഡി കോളേജിലാണ് സംഭവം. ദ്രോണാചാര്യ സര്‍ക്കാര്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്.

ഒരു വെളുത്ത മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ കോളേജ് ഗേറ്റിന് സമീപത്ത് നിന്ന് കാറിലേക്ക് വലിച്ചിടുകയായിരുന്നു. നമ്പര്‍ പ്ലേറ്റുകള്‍ മറച്ചിരുന്നതിനാല്‍ നമ്പര്‍ വ്യക്തമായിരുന്നില്ല. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്. പെണ്‍കുട്ടി സുരക്ഷിതയാണെന്ന് ഗുഡ്ഗാവ് പോലീസ് കമ്മീഷണര്‍ നവദീപ് സിംഗ് വിര്‍ക് പറഞ്ഞു.