ഐ എസിന് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കാനാകില്ല: രാജ്‌നാഥ് സിങ്

Posted on: December 28, 2015 9:32 am | Last updated: December 28, 2015 at 11:56 am

rajnath singhലഖ്‌നൗ: ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് ഇന്ത്യയില്‍ വേരോട്ടമുണ്ടാക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ശക്തമായ കുടുംബ ബന്ധങ്ങളുള്ള ഇന്ത്യയില്‍ തീവ്രവാദി സംഘടനകള്‍ക്ക് വളരാനാകില്ല. ലോകം മുഴുവന്‍ ഐ എസാണ് സംസാര വിഷയം. എന്നാല്‍ ഇന്ത്യയ്ക്ക് അതൊരു പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം മതപണ്ഡിതന്മാര്‍ തന്നെ ഇന്ത്യയില്‍ ഐഎസിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. ഒരുമിച്ച് നിന്നാല്‍ നമ്മള്‍ ലോകത്തെ വന്‍ശക്തിയാകുന്നത് ആര്‍ക്കും തടയാനാകില്ല. മുംബൈയില്‍ തീവ്രവാദക്കേസില്‍ പിടികൂടിയ ഒരു യുവാവിന്റെ മാതാപിതാക്കള്‍ തന്നെ കാണാന്‍ വന്നു. മകനെ രക്ഷപ്പെടുത്തിത്തരണമെന്ന് അപേക്ഷിച്ചു. ഇത്തരത്തിലുള്ള ഇന്ത്യയില്‍ ഐ എസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നത്. ഈ സംസ്‌കാരം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.