അന്താരാഷ്ട്ര മീലാദ് സമ്മേളനം ചരിത്രമാക്കുക: എസ് എം എ

Posted on: December 27, 2015 12:15 am | Last updated: December 27, 2015 at 12:15 am
SHARE

കോഴിക്കോട്: ലോകത്തെമ്പാടുമുള്ള പ്രവാചക അനുരാഗികളുടെ ഒത്തുചേരലായ അന്താരാഷ്ട്ര മീലാദ് സമ്മേളനം ചരിത്രമാക്കാന്‍ കേരളത്തിലെ എല്ലാ മഹല്ല് ജമാഅത്തുകളോടും സ്ഥാപന കമ്മിറ്റികളോടും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. അപേക്ഷിച്ച 132 മാനേജിംഗ് കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കി. 11 മദ്‌റസകള്‍ക്ക് കെട്ടിട നിര്‍മാണ ധനസഹായം അനുവദിച്ചു. കോഴിക്കോട് സമസ്ത സെന്ററില്‍ ശനിയാഴ്ച നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജന. സെക്ര. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ എം എ റഹീം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, അബ്ദുഹാജി വേങ്ങര, മുഹമ്മദലി ഫൈസി കണിയാമ്പറ്റ, ചെറുവേരി മുഹമ്മദ് സഖാഫി, നാസര്‍ ബന്താട്, അബ്ദുര്‍റഹ്മാന്‍ കല്ലായി, വി വി അബൂബക്കര്‍ സഖാഫി, എ കെ സി മുഹമ്മദ് ഫൈസി, പി മുഹമ്മദ്കുട്ടി മാസ്റ്റര്‍, എം എം സുലൈമാന്‍ എറണാകുളം, സ്വാദിഖ് മിസ്ബാഹി പത്തനംതിട്ട, പി ടി സി മുഹമ്മദലി മാസ്റ്റര്‍, കെ എം മുഹമ്മദ് കോട്ടയം സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here