താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് രാത്രി യാത്രാ നിരോധം

Posted on: December 27, 2015 12:02 am | Last updated: December 27, 2015 at 12:02 am

കോഴിക്കോട്: നവീകരണ പ്രവൃത്തികള്‍ നടക്കുന്ന താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഹെവി വാഹനങ്ങള്‍ക്ക് രാത്രി യാത്രാ നിരോധനം. രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെയാണ് നിരോധമെന്ന് ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ സമയം ചുരത്തില്‍ ബസ് അടക്കമുള്ള യാത്രാ വാഹനങ്ങളുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ കടത്തിവിടില്ല. എന്നാല്‍ നാല് ചക്രങ്ങള്‍ വരെയുള്ള വാഹനങ്ങള്‍ പോകാന്‍ അനുവദിക്കും.