അഫ്ഗാന് ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ പാര്‍ലമെന്റ് മന്ദിരം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

Posted on: December 25, 2015 1:13 pm | Last updated: December 26, 2015 at 2:01 pm
SHARE

modi at afghan-parliament_കാബൂള്‍: അഫ്ഘാനിസ്ഥാന് ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് മന്ദിരം അഫ്ഗാന് സമര്‍പ്പിക്കുന്നതിലൂടെ താന്‍ ഏറെ ആദരണീയനായെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യത്തേയും ജനതകള്‍ തമ്മിലുള്ള നിത്യസൗഹ്യദത്തിന്റെ സ്മാരകമായിരിക്കും ഇത്. ഓരോ അഫ്ഗാന്‍കാരന്റേയും ഇന്ത്യയ്ക്കാരന്റേയും മനസ്സില്‍ അതിരുകളില്ലാത്ത സ്‌നേഹമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി അഫ്ഘാനിസ്ഥാലെത്തിയത്. ഏകദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി അഫ്ഗാനിലെത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ മോദിയുടെ ആദ്യ അഫ്ഗാന്‍ സന്ദര്‍ശനം പുറത്തുവിട്ടിരുന്നില്ല.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി മോദി കൂടിക്കാഴ്ച നടത്തി. അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, സിഇഒ അബ്ദുല്ല അബ്ദുല്ല എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.pm-modi-ashraf-ghani-embrace

2007ലാണ് ഇന്ത്യ അഫ്ഗാന് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. 296 കോടി രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിച്ച കെട്ടിടത്തിന് 700 കോടിയിലേറെ ചിലവായതായാണ് റിപ്പോര്‍ട്ട്. മുഗള്‍ കാലഘട്ടത്തിലെ വാസ്തുശില്‍പ രീതികളെയും ആധുനിക മോഡലും സമ്മിശ്രമായി സന്നിവേശിപ്പിച്ചാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here