വെള്ളാപ്പള്ളി കേസിലെ പരാമര്‍ശം: കോടതി അധികാര പരിധി ലംഘിച്ചെന്ന് വിഎം സുധീരന്‍

Posted on: December 24, 2015 1:08 pm | Last updated: December 24, 2015 at 1:08 pm

sudheeranതിരുവന്തപുരം: വിദ്വേഷപ്രസംഗം നടത്തിയ വെള്ളാപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി നടത്തിയ പരാമര്‍ശം കോടതിയുടെ അധികാര പരിധി ലംഘിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍് വിഎം സുധീരന്‍. കോടതി പരാമര്‍ശം അനവസരത്തിലുള്ളതാണ്. ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസ് പരിഗണിക്കവെട വെള്ളാപ്പള്ളിയുടെ പരാമര്‍ശം മദവിദ്വേഷം വളര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നാണ് പ്രഥമ ദൃഷ്ട്യാ ബോധ്യമാകുന്നത് എന്നായിരുന്നു കോടതി പരാമര്‍ശം. പരാമര്‍ശത്തിനെതിരെ നിയമവിദഗ്ധരും രംഗത്ത് വന്നിട്ടുണ്ട്. പരാമര്‍ശം തെറ്റാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കാളീശ്വരം രാജ് പ്രതികരിച്ചു.